തളിക്കുളം: തളിക്കുളം നമ്പിക്കടവിൽ ഹാൻഡി ക്രാഫ്റ്റ് ഷോപ്പിന് അജ്ഞാതാർ തീവെച്ചു. കലിംഗ നഗറിൽ സരിഗ മനോജിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഹാൻഡി ക്രാഫ്റ്റ് ഷോപ്പിനാണ് തീയിട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോൺഗ്രസ്സ് പ്രവർത്തകനായ മനോജിന്റെ കുടുംബത്തിന് മാസങ്ങൾക്ക് മുൻപ് ആക്രമണം ഉണ്ടായിരുന്നു, പ്രതികളെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് വലപ്പാട് പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മനോജിന്റെ കുടുംബത്തിനെതിരായി നിരന്തരമായ ആക്രമണം പോലിസ് ഗൗരവപൂർവ്വം അന്വേഷണം നടത്തണമെന്നും, രാത്രിയുടെ മറവിൽ നടത്തുന്ന അക്രമണത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലിയും, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കറും ആവശ്യപ്പെട്ടു.
