പുന്നയൂർകുളം: അണ്ടത്തോട് ബീച്ചിൽ ഡോൾഫിന്റെ ജഡം വീണ്ടും കരക്കടിഞ്ഞു. കഴിഞ്ഞ ദിവസമാണ് കടൽത്തീരത്ത് ഡോൾഫിന്റെ ജഡം കണ്ടത്. ജഡം കരകടിഞ്ഞതോടെ അസഹനീയമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ ജഡം കടലിലേക്ക് തന്നെ തള്ളിവിട്ടിരുന്നു. എന്നാൽ ശക്തമായ തിരമാലയിൽപ്പെട്ട് ജഡം വീണ്ടും കരക്കെത്തുകയായിരുന്നു. ജഡം നാട്ടുകാർ കടൽ തീരത്ത് സംസ്കരിച്ചു.
