പുന്നയൂർക്കുളം: എസ്.ഡി.പി.ഐ തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൽ നാസറിന്റെ പിതാവ് പുന്നയൂർക്കുളം പരൂർ പള്ളിക്ക് വടക്ക് കൊട്ടിലിങ്ങൽ മുഹമ്മദ് ഹാജി (84) നിര്യാതനായി. കബറടക്കം ഇന്ന് (ശനി) ഉച്ചക്ക് 12.45ന് പരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഖദീജ.
മറ്റു മക്കൾ: റസിയ, മജീദ്, ഹസീന, ഷമീറ, സജീന. മരുമക്കൾ: സൗദ, ഷാഹിദ്, കുഞ്ഞുമുഹമ്മദ്, മൊയ്തുട്ടി, കാസിം, ഉമ്മർ.
