ഗുരുവായൂർ: നിർമ്മാണം നിലച്ച ഗുരുവായൂർ നഗരസഭ ബസ് സ്റ്റാൻ്റ് നിർമ്മാണ പ്രവർത്തനത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നൽകി. ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോടിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ നൗഷാദ് അഹമ്മു, പ്രിയ രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ, സുഷ ബാബു, മഹിജ, ചന്ദ്ര രാമകൃഷ്ണൻ തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി വിവരങ്ങൾ വിശദീകരിച്ചത്. അടിയന്തര ഇടപെടലുകൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് പറഞ്ഞു.
