ചാവക്കാട്: ചാവക്കാട് നഗരസഭയിൽ കേരളോത്സവത്തിൻ്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിൽ ക്രിക്കറ്റ് നിയമം അനുശാസിക്കുന്ന വിധത്തിലുള്ള ഒരു സ്റ്റമ്പ് പോലും ഉപയോഗിക്കാൻ കഴിയാതിരുന്നത് കായിക പ്രതിഭകളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അനീഷ് പാലയൂർ. ബൗളിംഗ് എൻഡിൽ മൂന്ന് സ്റ്റമ്പുകൾ പൂർണമായും സ്ഥാപിക്കാൻ പോലും സംഘാടകർക്ക് കഴിഞ്ഞില്ല. മൂന്ന് സ്റ്റമ്പുകളിൽ ഒരെണ്ണം പകുതി ഒടിഞ്ഞ നിലയിലായിരുന്നു. മത്സരം സംഘടിപ്പിക്കാൻ ഗ്രൗണ്ടില്ലാത്തത് മൂലം പുന്നയൂർ പഞ്ചായത്തിലാണ് നഗരസഭയുടെ ക്രിക്കറ്റ് മത്സരം നടന്നത്. ഇതെല്ലാം ചാവക്കാട് നഗരസഭ തികഞ്ഞ പരാജയമാണെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു
