Thursday, November 5, 2026

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ അമ്പെയ്ത്ത്: വനിത വിഭാഗത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിന് അഞ്ചാം കിരീടം

ഗുരുവായൂർ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം തവണയും വനിത വിഭാഗത്തിൽ  ഗുരുവായൂർ  ലിറ്റിൽ ഫ്ലവർ കോളേജ് ചാമ്പ്യന്മാരായി. കോളേജിലെ കായിക  
വിദ്യാഭ്യാസ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.  രണ്ടുദിവസങ്ങളിലായി നടന്നുവന്നിരുന്ന  മത്സരങ്ങളിൽ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്തു. പുരുഷ-വനിത വിഭാഗങ്ങളിലായി മികച്ച കായിക പ്രകടനമാണ്  വിദ്യാർത്ഥികൾ കാഴ്ച്ചവച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments