Saturday, October 31, 2026

ഞമനേങ്ങാട് തിയ്യേറ്റർ വില്ലേജിന്റെ “വെള്ളരിപ്രാവ് കുടുംബശ്രീ യൂണിറ്റ് മുത്തപ്പൻകുന്ന്” നാടകം അരങ്ങേറി

 ഞമനേങ്ങാട് തിയ്യേറ്റർ വില്ലേജ് അവതരിപ്പിച്ച പുതിയ വീട്ടരങ്ങ് നാടകം “വെള്ളരിപ്രാവ് കുടുംബശ്രീ യൂണിറ്റ് മുത്തപ്പൻകുന്ന്” ചിറ്റാട്ടുകരയിൽ അരങ്ങേറി. ചിറ്റാട്ടുകര പുലിക്കോട്ടിൽ ജോസിന്റെയും മൂന്നാം വാർഡ് മെമ്പർ ആനി ജോസിന്റെയും വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ഗുരുവായൂർ എസിപി സുരേന്ദ്രൻ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.ഡി ജോസ് അധ്യക്ഷത വഹിച്ചു. എൻ.ടി.വി ചെയർമാൻ രാജൻ പുഷ്പാഞ്ജലി ആമുഖ പ്രഭാഷണം നടത്തി. കണ്ടാണിശ്ശേരി
പഞ്ചായത്ത് പ്രസിഡന്റ് കെ.യു സരിത മുഖ്യാതിഥിയായി. തുടർന്ന് എൻ. ടി.വിയുടെ   നാടക പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് മെമ്പർ ആനി ജോസ്, സത്യൻ കണ്ടാണശ്ശേരി, പോൾസൺ ചിറ്റിലപ്പിള്ളി, ജോസ്ബെൻ ഒലക്കേങ്കിൽ, ടി.ഡി രാജൻ, പി.ആർ ആന്റണി, പി.ആർ വർഗീസ്, ഷിന്റോ തോമസ് എന്നിവർ സംസാരിച്ചു. നാടകത്തിൽ അഭിനയിച്ച ഏറ്റവും മുതിർന്ന അംഗത്തെയും പ്രായം കുറഞ്ഞ അംഗത്തെയും ലൈബ്രറി വൈസ് പ്രസിഡന്റ് പി.എം ജോസഫ് അനുമോദിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം പി.ജെ വിൻസെന്റ് സ്വാഗതവും വനിതാവേദി പ്രതിനിധി ചെറുപുഷ്പം ജോണി നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണം, സ്ത്രീ ശാക്തീകരണം, പാരന്റിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ നാടകത്തിന്റെ ആശയം നൽകിയത് സുരേന്ദ്രൻ മങ്ങാട്ടാണ്. തിരക്കഥ പ്രദീപ് ശിവശങ്കർ, സംവിധാനം പ്രദീപ് നാരായണനും നിർവഹിച്ചു. ചിറ്റാട്ടുകര ദി നാഷണൽ പബ്ലിക് ലൈബ്രറി, വനിതാവേദി എന്നിവയുടെ സംഘാടനത്തിലായിരുന്നു പരിപാടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments