Friday, October 30, 2026

ഗുരുവായൂർ ഏകാദശി പോലീസ് വിളക്ക്; അലങ്കാര വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നടന്നു

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പോലീസ് വിളക്കിന് മുന്നോടിയായി അലങ്കാര വിളക്കുകളുടെ  സ്വിച്ച് ഓൺ കർമ്മം നടന്നു. ഗുരുവായൂർ തെക്കേ നടയിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ  നകുൽ രാജേന്ദ്ര ദേശ്മുഖ് ഐപിഎസ് അലങ്കാര വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഗുരുവായൂർ എ.സി.പി എം. സുരേന്ദ്രൻ, ടെമ്പിൾ ഇൻസ്പെക്ടർ കെ.ജി ജയപ്രദീപ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നാളെയാണ് പോലീസ് വിളക്ക്. വൈകീട്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ലോ ആൻഡ് ഓർഡർ ആൻഡ് സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പി പി. വിജയൻ ഐ.പി.എസ്  ഉദ്ഘാടനം ചെയ്യും.   റിട്ടയേഡ് എസ്.പി ആർ.കെ ജയരാജൻ അധ്യക്ഷത വഹിക്കും. പോലീസ് കുടുംബാംഗങ്ങളുടെയും മറ്റ്  കലാകാരന്മാരുടെയും കലാപരിപാടികൾ അരങ്ങേറും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments