Wednesday, October 28, 2026

ചാവക്കാട് ഓവുങ്ങലിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

ചാവക്കാട്: ഓവുങ്ങലിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ ജോണീസ് ബസ് കണ്ടക്ടർ ആഷിക്ക് (36), മകൻ ഷഹീം (13), ഒപ്പമുണ്ടായിരുന്ന തൊട്ടാപ്പ് സ്വദേശി ഷിനാഫ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി -ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന വഴിനടയ്ക്കൽ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ടോട്ടൽ കയർ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ഹയാത്ത് ആശുപത്രിയിലും പിന്നീട് കുന്നംകുളം ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments