ചാവക്കാട്: ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡണ്ടും സംസ്ഥാനമായ വൈസ് പ്രസിഡൻ്റുമായ സംഘം പ്രസിഡണ്ട് കെ.വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.. ഡയറക്ടർ ബോർഡ് അംഗം ജോജി തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം സെക്രട്ടറി ഷൈനി വർഗീസ് വരവ്- ചെലവ് കണക്ക് അവതരിപ്പിച്ചു.സംഘം വൈസ് പ്രസിഡണ്ട് ഉസ്മാൻ സ്വാഗതവും സംഘം ഡയറക്ടർ അംഗം കെ പഎൻ സുധീർ നന്ദിയും പറഞ്ഞു.
