Tuesday, October 27, 2026

ഗുരുവായൂർ സെൻ്റ് ജൂഡ് കുടുംബ യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു

ഗുരുവായൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ സെൻ്റ് ജൂഡ് കുടുംബ യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു. വികാരി ഫാദർ സെബി ചിറ്റാട്ടുകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ടി.കെ ജോഷി മോഹൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.കെ ജോതിരാജ്, മാധ്യമ പ്രവർത്തകൻ ലിജിത്ത് തരകൻ എന്നിവരെ ആദരിച്ചു. ക്ലേലിയ കോൺവെൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ റോസ മരിയ, ഇടവക പി.ആർ.ഒ ആൻ്റോ എൽ പുത്തൂർ, വി.പി ജോളി, വി.ഡി ജോർജ്,  കേന്ദ്രസമിതി വൈസ് പ്രസിഡൻ്റ് ബാബു ആൻ്റണി, പ്രോഗ്രാം കൺവീനർ സി.എ ജോഷി എന്നിവർ സംസാരിച്ചു. ജോർജ് ലോറൻസ്, ഭാര്യ മേരി ക്കുട്ടി എന്നിവരെ പൊന്നാട അണിയിച്ച് അനുമോദിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ യൂണിറ്റ് അംഗങ്ങൾക്ക് ഉപഹാരം നൽകി. കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments