Friday, September 20, 2024

ബാബരി വിധി: വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ബാബരി മസ്ജിദ് തകർത്ത കേസിൽ മുപ്പത്തിരണ്ട് പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള വിധിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടത്തോട് പ്രകടനം നടത്തി. അണ്ടത്തോട് നടന്ന സമാപന പരിപാടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സൈനുദ്ധീൻ ഖാലിദ് ഉദ്ഘാടനം ചെയ്തു. താഹിർ അണ്ടത്തോട്, അബ്ദുസമദ് എന്നിവർ സംസാരിച്ചു.
റകീബ് തറയിൽ, ബക്കർ ചന്ദനത്ത്, നിസാർ ചെമ്മന്നൂർ, ഹനീഫ നാക്കോല, അബൂബക്കർ കാണക്കോട് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments