കടപ്പുറം: കേരളോത്സവത്തിന്റെ ഭാഗമായി കടപ്പുറം പഞ്ചായത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ചങ്ങാടി വളവിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.എം മനാഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.കെ ഇസ്മയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി ദിലീപ് കുമാർ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഷ്കർ അലി, ക്ഷേമകാര്യ സ്‌റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഹസീറ ഷിഹാബ്, അസിസ്റ്റന്റ് സെക്രട്ടറി പ്രീത എന്നിവർ നേതൃത്വം നൽകി.
