ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏകാദശി വിളക്ക് ആഘോഷങ്ങൾക്ക് തുടക്കമായി. പാലക്കാട് പറമ്പോട്ട് അലനല്ലൂർ അമ്മിണിയമ്മയുടെ വകയായിരുന്നു ആദ്യ വിളക്ക്. ഇത് പാരമ്പര്യമായി തുടർന്നുവരുന്ന ആദ്യ വിളക്കാണ്. ഇത് നെയ്യ് വിളക്കായാണ് നടക്കുക. വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാൽ ഇടയ്ക്കവാദ്യം, നാഗസ്വരം, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായി. നവംബർ 21നാണ് ഗുരുവായൂർ ഏകാദശി. നാളെ കാനറ ബാങ്കിന്റെ വിളക്ക് ആഘോഷിക്കും.
