ഒരുമനയൂർ: മുത്തന്മാവിൽ തെരുവുനായയുടെ ആക്രമണം. വയോധികയ്ക്ക് കടിയേറ്റു. ഒരുമനയൂർ പാലംകടവ് ബേബിലാന്റ് കോടിയിൽ ഐസുമ്മ(68)ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മുത്തന്മാവിലെ ആരോഗ്യകേന്ദ്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. കാലിന് കടിയേറ്റ ഐസുമ്മ ആദ്യം മുത്തന്മാവ് ആരോഗ്യകേന്ദ്രത്തിൽ നിന്നും പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും ചികിത്സ തേടി.
