ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് കൊടകര സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. ക്ലറിക്കൽ തസ്തികയിലും ഫോട്ടോഗ്രാഫർ തസ്തികയിലും ജോലി വാഗ്ദാനം ചെയ്ത ഒന്നര ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ഗുരുവായൂർ ദേവസ്വം മുൻജീവനക്കാരനും എൻസിപി നേതാവുമായ അനിൽ ചന്ദ്രനെതിരേയാണ് പരാതി. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പണാ തിരികെ ചോദിച്ചപ്പോൾ പല അവധി പറഞ്ഞ് ഇയാൾ നീട്ടിക്കൊണ്ട് പോയി. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.
