കടപ്പുറം സേവാഭാരതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുകൃതം വയോജന ദിനാചരണം സംഘടിപ്പിച്ചു. റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സുലോചന ബാലനും കെ.കെ ബാലനും ചേർന്ന് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ്
ആർ.വി ഹരിദാസ് അധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ സേവാസന്ദേശം നൽകി. ‘കാലാവസ്ഥയ്ക്കനുസൃതമായ ജീവിതശൈലിയും ആരോഗ്യസംരക്ഷണവും’ എന്ന വിഷയത്തിൽ ഡോ. ബാലകൃഷ്ണൻ ബോധവത്കരണ ക്ലാസ് നയിച്ചു. മൂന്നാം വാർഡ് മെമ്പർ എ.ആർ രാജേഷ്, വി.പി പ്രദീപ്, ജില്ല സമിതി അംഗം പ്രമോദ് എന്നിവർ സംസാരിച്ചു. സേവാഭാരതി സെക്രട്ടറി ദിലീപ് അമ്പലപ്പറമ്പിൽ സ്വാഗതവും സേവാഭാരതി വൈസ് പ്രസിഡന്റ് രവി വടക്കൂട്ട് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നൂറിൽപരം വയോജനങ്ങൾക്ക് സമ്മാനങ്ങൾ നൽകി. സേവാഭാരതി പ്രവർത്തകർ പരിപാടിയുടെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
