കടപ്പുറം: ഡൽഹിയിൽ സമരം നടത്തുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎൻടിയുസി കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി പഞ്ചായത്ത് പ്രസിഡന്റ് പി.എ നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി തെക്കൻ ബൈജു മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി വീരമണി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.കെ നിഹാദ്, മൂക്കൻ കാഞ്ചന, പി.കെ രവി, പി.കെ പ്രമോദ്, ആലി മോൻ, എ.എച്ച് മൺസൂർ, വി.എ റാഫി, കെ.ജി വിജേഷ്, കൊപ്പര സജീവ്, എൻ.കെ റഷീദ്, ഹമീദ് അഞ്ചങ്ങാടി, സി.എസ് മുരളി എന്നിവർ സംസാരിച്ചു.
