Wednesday, October 14, 2026

‘നാട്ടിക ടോൾ പിരിവ് റദ്ദാക്കണം’; എൽഡിഎഫ് എംഎൽഎമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി 

നാട്ടിക: ദേശീയപാത 66 ലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാതെ നാട്ടിക ടോൾ ബൂത്തിൽ ടോൾ പിരിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം റദ്ദ് ചെയ്യുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ ജില്ലയിലെ എൽഡിഎഫ് എംഎൽഎമാർ മുഖ്യമന്ത്രി വിഡി സതീശനെ കണ്ടു നിവേദനം നൽകി. എംഎൽഎമാരായ എസി. മൊയ്തീൻ, കെ രാജൻ, സി.രവീന്ദ്രനാഥ്, സേവിയർ ചിറ്റിലപ്പള്ളി,എൻ.കെ.അക്ബർ, ഗീതാഗോപി, കെ.കെ. വത്സരാജ്  എന്നിവർ പങ്കെടുത്തു. പ്രശ്നത്തിൽ ഇടപെടാം എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments