കടപ്പുറം: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ബ്ലാങ്ങാട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സി. മുസ്താഖ് അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.വി നൗഷാദ്, സി.എസ് രമണൻ, പി. കെ നിഹാദ്, തെക്കൻ ബൈജു, ചെട്ടിപ്പാറൻ ഭരതൻ, പി.കെ നസീർ, കെ. കെ നജീബ്, ഇ.വി സോമൻ, വി.എ റാഫി, ബിനീഷ് എബി, ഒ.വി വേലായുധൻ എന്നിവർ സംസാരിച്ചു.
