തൃശൂർ മെഡിക്കൽ കോളേജ് വികസന സമിതി അംഗം സുബൈദ പാലക്കലിനും ഗുരുവായൂർ നഗരസഭ കൗൺസിലർമാർക്കും മഹിളാ കോൺഗ്രസ്സ് പൂക്കോട് മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റാബിയ ജലീൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ വി.എസ് അഷ്ഫാഖ്, മഹിളാ കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ലത കരുണാകരൻ, ജീഷ്മ സുജിത്, സ്മിത ഗിരീഷ്, ജാസ്മിൻ ഉസ്മാൻ, അനിത മണികണ്ഠൻ എന്നിവർ സംസാരിച്ചു.
