ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ 34-ാം വാർഡിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് വിതരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ തന്നെ 30-ൽ അധികം വീടുകൾക്ക് ഗ്യാസ് കണക്ഷൻ നൽകി. കസ്തൂർബാ റസിഡൻസ് അസോസിയേഷന്റെ സീനിയർ അംഗവും രക്ഷാധികാരിയുമായ ബാലചന്ദ്രമേനോൻ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ വി.എസ് നവനീത്, കൗൺസിലർ എ.വി ഉണ്ണികൃഷ്ണൻ, അദാനി ഗ്യാസ് ഇൻചാർജ് പ്രമോദ്, വിജേഷ് എന്നിവർ പങ്കെടുത്തു. വാർഡിലെ കൂടുതൽ വീടുകളിലേക്ക് എത്രയും വേഗം പി.എൻ.ജി കണക്ഷൻ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ വി.എസ് നവനീത് അറിയിച്ചു. കൂടുതൽ കുടുംബങ്ങൾക്ക് പൈപ്പിലൂടെ നേരിട്ട് പാചകവാതകം ലഭ്യമാക്കുകയാണ് ലക്ഷ്യം.
