Tuesday, October 6, 2026

ചാവക്കാട് നഗരസഭ 171 -ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി എം.വി അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ 171 -ാം ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗൺ വാർഡ് മുൻ കൗൺസിലറും മുനിസിപ്പൽ ചെയർമാനുമായിരുന്ന എം.വി അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.എ നാസർ ഉദ്ഘാടനം ചെയ്തു. ജയൻ പൊന്നരാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഷുക്കൂർ കോനാരത്ത് മുഖ്യ പ്രഭാഷണം നടത്തി. എ.വി അഷറഫ്, ഉണ്ണികൃഷ്ണൻ കോഴിക്കുളങ്ങര, ബേബി കണ്ടംപുള്ളി, രാധാകൃഷ്ണൻ വെങ്കിട, തിലകൻ ചെഞ്ചേരി, എം.എ ഉണ്ണികൃഷ്ണൻ, എം.കെ അംബുജാക്ഷി, ഉഷ ഉണ്ണികൃഷ്ണൻ, എം.കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കെ.എം ബിനേഷ് സ്വാഗതവും മജീദ് കണ്ണാട്ട് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments