Tuesday, October 6, 2026

വടക്കേക്കാട് നാലാംകല്ലിൽ പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ വൈരാഗ്യത്താൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വൈലേരിപീടിക കണ്ണനായിൽ വീട്ടിൽ ഷക്കീറി(34) നേയാണ് വടക്കേകാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി വടക്കേക്കാട് നാലാം കല്ലിൽ വച്ചാണ് സംഭവം നടന്നത്. വടക്കേക്കാട് സ്വദേശിയെ പ്രതി വീട്ടുമുറ്റത്ത് വച്ച് കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതിയുടെ പേരിൽ വധശ്രമം, പോക്സോ, കഞ്ചാവ് തുടങ്ങി 12 ഓളം കേസുകൾ നിലവിലുള്ളതായി  വടക്കേക്കാട് പോലീസ് പറഞ്ഞു. ഇയാൾ സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാളാണ്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ അബ്ദുൽ സലീം, സീനിയർ സി.പി.ഒമാരായ ഹരികുമാർ, ജിതിൻ, സി.പി.ഒമാരായ നസൽ, പ്രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments