ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ ഇന്നലെ മരിച്ച വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചങ്ങാടി ആനാംകടവിൽ മുഹമ്മദ് മോന്റെ ഭാര്യ പത്തുമ്മു(60)വിനാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ കിടപ്പിലായിരുന്ന പാത്തുമ്മുവിനെ ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.