കോഴിക്കോട്: മാസ്കിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. യു.എ.ഇയിൽ നിന്ന് വന്ന കർണാടക ഭട്കൽ സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്. 40 ഗ്രാം സ്വർണമാണ് മാസ്കിനുള്ളിൽ ഒളിപ്പിച്ച് ഇയാൾ കടത്താൻ ശ്രമിച്ചത്.