Friday, September 20, 2024

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു

കൊല്ലം: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. റോയല്‍ അഫയേഴ്‌സ് ചുമതലയുള്ള മന്ത്രി ശൈഖ് അലി ജര്‍റാഹ് അല്‍ സബാഹ് ആണ് മരണ വിവരം ടി.വി പുറത്തു വിട്ടത്. മരണം സ്ഥിരീകരിച്ചതോടെ ഔദ്യോഗിക ടി.വി ചാനല്‍ മറ്റു പരിപാടികള്‍ റദ്ദാക്കി. 2006 മുതല്‍ അധികാരത്തിലുണ്ട്. ജൂലൈയില്‍ കുവൈത്തില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു അമീര്‍. അമീറിന്റെ രോഗത്തെ കുറിച്ചോ, ചികിത്സയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എവിടെ വെച്ചാണ് മരിച്ചതെന്ന വിവരവും കൊട്ടാരം വൃത്തങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. കുവൈത്ത് നിയമമനുസരിച്ച് അമീറിന്റെ അര്‍ധ സഹോദരന്‍, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് ആണ് ഭരണം നിയന്ത്രിച്ചിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments