Friday, November 22, 2024

കോവിഡിനു ചികിത്സയിൽ കഴിയുന്ന 6 മാസം പ്രായമായ കുഞ്ഞിന്റെ വിരലിൽ എലി കടിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ കോവിഡിനു ചികിത്സയിൽ കഴിയുന്ന 6 മാസം പ്രായമായ കുഞ്ഞിന്റെ വിരലിൽ എലി കടിച്ചു. വെള്ളനാട് വെളിയന്നൂർ സ്വദേശിനിയുടെ മകളുടെ വലതുകാലിന്റെ പെരുവിരലിനാണു കടിയേറ്റത്. പുലർച്ചെ 5.30ന് ആണ് സംഭവം ആറു ദിവസം മുൻപാണു യുവതിക്കും ഭർത്താവിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. പാലോട് ഞാറനീലിയിലെ പ്രഥമ ചികിത്സാകേന്ദ്രത്തിൽ നിന്നു ഞായറാഴ്ചയാണ് അമ്മയെയും കുഞ്ഞിനെയും എസ്എടിയിലേക്കു മാറ്റിയത്. രാത്രി എലി ശല്യം ശ്രദ്ധയിൽ പെട്ടിരുന്നു. പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ഉണർന്നപ്പോൾ കട്ടിലിൽ നിന്ന് എലി ഓടിപ്പോകുന്നതു കണ്ടു. പരിശോധനയിൽ കുഞ്ഞിനു കടിയേറ്റതായി മനസ്സിലായി. തുടർന്ന് കുത്തിവയ്പ് എടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments