Monday, July 27, 2026

ലഹരിക്കെതിരെ ദൃശ്യ ഗുരുവായൂരിൻ്റെ “നിറക്കൂട്ട്”

ഗുരുവായൂർ: ലഹരിക്കെതിരെയുള്ള പ്രചരണത്തിൻ്റെ ഭാഗമായി “നിറക്കൂട്ട്” എന്ന പേരിൽ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി രണ്ടാമത് അഖില കേരള ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന മത്സരം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി  ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതി ജനാർദ്ദനൻ, സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഡോ. എ. ഹരി നാരായണൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൾ വി.കെ സന്തോഷ്, ദൃശ്യ ഭാരവാഹികളായ ആർ. രവികുമാർ, അരവിന്ദൻ പല്ലത്ത് എന്നിവർ സംസാരിച്ചു. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ആർ. ജയകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

എൽ.പി, യു.പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലായി അറന്നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും നൽകും. കാഷ് അവാർഡിന് പുറമെ മൊമൻ്റോയും സമ്മാനിക്കുന്നതാണ്. 4 മുതൽ 10 വരെ സമ്മാനം നേടുന്നവർക്ക് പ്രത്യേക പുരസ്കാരവും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും. ഓഗസ്റ്റ് ഒമ്പത് ഞായറാഴ്ച രുഗ്മണി റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments