ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിതാ അരവിന്ദൻ നേതൃത്വം നൽകുന്ന ഗുരുവായൂർ വനിതാ സഹകരണ സംഘത്തിൽ നിന്നും കുറി തുക തിരിച്ചു നൽകാതെ വഞ്ചിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സുനിതാ അരവിന്ദൻ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്. സി.പി.എം നേതൃത്വം നൽകുന്ന ഗുരുവായൂർ വനിത സഹകരണ സംഘത്തിന്റെ ഇടപാടുകളെ കുറിച്ച് കൃത്യമായ അന്വേഷണം നടത്താൻ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുവായൂർ വനിതാ സഹകരണ സംഘത്തിൽ, വട്ടമെത്തിയ കുറിയുടെ തുക രണ്ടര വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന സർക്കിൾ ലൈവ് ന്യൂസ് വാർത്ത തുടർന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
