Saturday, July 25, 2026

ചാവക്കാട് നഗര മധ്യത്തിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു

 ചാവക്കാട്: ചാവക്കാട് നഗര മധ്യത്തിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു. ചാവക്കാട് സബ്ജയിലിനടുത്ത് റഹ്മാനിയ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഡ്രൈ ക്ലീനിങ് സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഇതേസമയം സ്ഥാപനത്തിൽ ആരും ഉണ്ടായിരുന്നില്ല. കടയുടമ ഗ്ലാസ് ഡോർ അടച്ചു പുറത്തു പോയതായിരുന്നു. കടക്കുള്ളിൽ നിന്ന് പുക ഉയരുന്നത് സമീപത്തെ മറ്റു വ്യാപാരികളാണ് ആദ്യം ശ്രദ്ധിച്ചത്. വിവരമറിയിച്ചതോടെ ഗുരുവായൂരിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ഗ്ലാസ് തകർത്ത് തീയണച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments