Saturday, July 25, 2026

ഡൽഹിയിലെ പോലീസ് അതിക്രമം; ചാവക്കാട് ഐ.എൻ.ടി.യു.സി പ്രതിഷേധം

പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സത്യാഗ്രഹം നടത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള പാർലമെൻറ് അംഗങ്ങളെയും  കോൺഗ്രസ് നേതാക്കളെയും മർദ്ദിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി  ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച  പ്രതിഷേധ പ്രകടനം നഗരം ചുറ്റി മുനി സിപ്പൽ സ്ക്വയറിൽ സമാപിച്ചു.  തുടർന്ന് നടന്ന പ്രതിഷേധ പൊതുയോഗം 
ഡിസിസി ജനറൽ സെക്രട്ടറി സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.  ഐഎൻടിയുസി ഗുരുവായൂർ റീജണൽ പ്രസിഡണ്ട് വി.കെ വിമൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ കെ.വി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ല സെക്രട്ടറി എം.എസ് ശിവദാസ്, ഐഎൻടിയുസി റീജണൽ കമ്മിറ്റി ഭാരവാഹികളായ സി.ആർ മനോജ്, കെ.കെ ഹിറോഷ്, കെ.കെ അലിക്കുഞ്ഞ്, കെ.സി ജോർജ്, ഐഎൻടിയുസി  മണ്ഡലം പ്രസിഡണ്ടുമാരായ ഗോപി  മനയത്ത്, പി.എ നാസർ, ടി.പി ഷൗക്കത്തലി, എം. ജമാൽ എന്നിവർ സംസാരിച്ചു. സി.കെ സത്യൻ, ആർ.കെ ഷബീർ, അബ്ദുറസാഖ്, അലി മോൻ കടപ്പുറം, സുന്ദരൻ വടക്കേക്കാട്, ആർ എം അബൂബക്കർ, റൗഫ് ബീച്ച് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments