Wednesday, September 9, 2026

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

മണ്ണുത്തി കാർഷിക സർവകലാശാലയിലെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കർണാടക ചിന്തനഹള്ളി സ്വദേശി കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്. യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർഥിയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. യൂണിവേഴ്സിറ്റി ക്യാമ്പസിലെ പൈനാപ്പിൾ തോട്ടത്തിന് സമീപം ഉള്ള കുളത്തിലാണ് കിഷോർ കുമാർ കാൽവഴുതി വീണത്. യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ നിന്നും സുഹൃത്തിനോടൊപ്പം ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോയതായിരുന്നു. ഇതിനിടെ കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹം തൃശൂർ  ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments