Wednesday, July 15, 2026

പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂർ എടവിലങ്ങിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. ജനത ആശുപത്രിക്ക് സമീപം നമ്പി പുന്നിലത്ത് അൻസാറിന്റെ ഭാര്യ നജ്മ (49) ആണ് മരിച്ചത്. ​ചൊവ്വാഴ്ചയാണ് നജ്മയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് വൈകീട്ട് മരണമടയുകയായിരുന്നു. ​ഖബറടക്കം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് മാടവന കിഴക്കേ മുഹിയുദ്ദീൻ മഹല്ല് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments