Wednesday, July 15, 2026

കടപ്പുറം ബ്ലാങ്ങാട് പൂന്തിരുത്തിയിൽ വയോധികനെ കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: വയോധികനെ കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കടപ്പുറം ബ്ലാങ്ങാട് പൂന്തിരുത്തി മണത്തല വീട്ടിൽ കുമാരനെ(75)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 5:30ഓടെയാണ് മൃതദേഹം കണ്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ തൊട്ടടുത്ത പറമ്പിൽ തേങ്ങ പറുക്കാൻ പോയതായിരുന്നു. മൃതദേഹം ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments