ചാവക്കാട്: ലഹരി മാഫിയകളെ പൂർണമായി തുടച്ചു നീക്കാൻ നിയമപാലകർക്കൊപ്പം മുഴുവൻ ജനങ്ങളും അണിച്ചേരണമെന്ന് മുൻ എം.പി ടി.എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ കേരള സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവറട്ടി ബസ്റ്റാൻ്റിൽ സംഘടിപ്പിച്ച ‘സിഗ്നേച്ചർ ക്യാമ്പയിൻ’ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ അനേകം ജനകീയ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, അതിൽ വെച്ച് കേരള ജനതയെ ഒന്നടങ്കം രക്ഷിക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ തൂഫാനെന്നും ടി.എൻ അഭിപ്രായപ്പെട്ടു. ലഹരി പ്രവർത്തനങ്ങളിൽ പിടിക്കപ്പെട്ടവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ആഭ്യന്തര വകുപ്പിനെയും ടി എൻ പ്രതാപൻ പ്രശംസിച്ചു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി.സി ശ്രീകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി.ജെ സ്റ്റാൻലി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.കെ ബാബു, പി.കെ രാജൻ, എ.ടി സ്റ്റീഫൻ മാസ്റ്റർ, കെ.ബി ജയറാം, സിജു പാവറട്ടി, ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാരായ ക്ലമൻ്റ് ഫ്രാൻസിസ്, ആൻ്റോ ലിജോ, ഗ്രേസി ജേക്കബ്, പോഷക സംഘടന നേതാക്കളായ റൂബി ഫ്രാൻസിസ്, മീര ജോസ്, പ്രസാദ് പണിക്കൻ, എ.എ മുഹമദ്, മണ്ഡലം പ്രസിഡൻ്റുമാരായ ജറോം ബാബു, ബി.വി ജോയ്, പ്രസാദ് വാക, ഷാജു തരകൻ, ധനേഷ് ചുള്ളിക്കാട്ടിൽ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ സലാം വെനമേനാട്, സിന്ദു അനിൽകുമാർ, എ.പി ബാബു മാസ്റ്റർ, ടി.ഒ സെബി, ഒ.ജെ ഷാജൻ മാസ്റ്റർ, എൻ.പി ഖാദർ മോൻ., നൗഷാദ് എൻ എ, ജെയ്സൺ ചാക്കോ, എ.പി ബാബു മാസ്റ്റർ, പി.വി നിവാസ്, കെ.പി വിവേകൻ, ജോൺ കാക്കശ്ശേരി, വർഗ്ഗീസ് മാനത്തിൽ, എം എം ഷംസുദീൻ, പീറ്റർ സി.എ എന്നിവർ നേതൃത്വം നൽകി

