കടപ്പുറം: ബ്ലാങ്ങാട് ശ്രീ കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിലെ ഇഷ്ടവരദായിനിയായ ശ്രീ ഭദ്രകാളിദേവിയുടെ പ്രതിഷ്ഠദിനത്തിനോടാനുബന്ധിച്ച് ബ്രഹ്മകലശം എഴുന്നള്ളിപ്പ് നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ കണ്ണൻ ശാന്തി, ലാലൻ ശാന്തി എന്നിവർ കാർമികത്വം വഹിച്ചു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നവകലാശാഭിഷേകവും ഭക്തർക്ക് അന്നദാനവും ഉണ്ടായി. ഭാരവാഹികളായ ചെങ്ങല ബാലകൃഷ്ണൻ, കറങ്ങാട്ട് അശോകൻ, തൂമാട്ട് മോഹനൻ, ചക്കാണ്ടൻ ശിവദാസൻ, തളിചേത്ത് സുകു, പൂക്കാട്ട് സജീവൻ, പൂക്കാട്ട് ബാലകൃഷ്ണൻ, മരുതു അനൂപ്, പയ്യപ്പുള്ളി സുധാകരൻ എന്നിവർ നേതൃത്വം നൽകി.

