Wednesday, July 15, 2026

തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബ് തട്ടകം ഓണാഘോഷം; കമ്മിറ്റി രൂപീകരിച്ചു

ഗുരുവായൂർ: തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള തട്ടകം ഓണാഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള തട്ടകം ഓണാഘോഷ പരിപാടികളുടെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. തിരുവെങ്കിടം എൻ.എസ്.എസ് കരയോഗം ഹാളിൽ ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 28, 29 തിയതികളിൽ ഓണാഘോഷം  സമുചിതമായി നടത്തുമെന്ന്   ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി പറഞ്ഞു. കിടപ്പ് രോഗികൾക്ക് ഓണപുടവ വിതരണം, പൂക്കള മത്സരം, കൊടിയേറ്റം, കേളി, കായിക മത്സരങ്ങൾ, കല മത്സരങ്ങൾ, ഉറിയടി,  വൈവിദ്ധ്യമാർന്ന സാംസ്ക്കാരിക ഘോഷയാത്ര, ഓണസദ്യ, സാംസ്ക്കാരിക സമ്മേളന സദസ്സ്, വ്യത്യസ്ത കലാവിരുന്നുകൾ എന്നിവയോടെ ഇത്തവണത്തെ തട്ടക ഓണാഘോഷത്തിന് നിറസമൃദ്ധി ഒരുക്കുവാൻ 501 അംഗ ആഘോഷ സമിതിക്ക് യോഗം രൂപം നൽകി. നഗരസഭ കൗൺസിലർമാരായ ചന്ദ്ര രാമകൃഷ്ണൻ, മിഘ്‌നേഷ് മോഹൻ, ആതിര രതീഷ്,  അംഗങ്ങളായ ഉണ്ണി വാറണാട്ട്, പി.ഐ സൈമൺ മാസ്റ്റർ, വി. ബാലകൃഷ്ണൻ നായർ, ബോസ് നടുവിൽ പുരക്കൽ, മേഴ്സി ജോയ്, ജ്യോതിദാസ് കൂടത്തിങ്കൽ, ശ്രീ നാരായണൻ മുല്ലപ്പിള്ളി,  നന്ദകുമാർ കാറാത്ത്, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി,  സുനിൽകുമാർ സോപാനം, മുരളി അകമ്പടി, ജോയ് തോമസ്, രാധാകൃഷ്ണൻ കരുമത്തിൽ, സ്റ്റീഫൻ ജോസ്, സുലൈമാൻ പണിക്കവീട്ടിൽ, രാജേഷ് നമ്പ്യാർ, രഘു പി. മൂത്തേടത്ത്, ഷൺമുഖൻ തെച്ചിയിൽ, ശശി അകമ്പടി, ദീപക് പ്രകാശ്‌, ശ്രീദേവി ബാലൻ, മനോജ്‌കുമാർ കണ്ടംപുള്ളി, ശശി അകമ്പടി, സുകുമാരൻ ആലക്കൽ, അനിത റിജു, വിജി പ്രശാന്ത്, ബിന്ദു കൂടത്തിങ്കൽ, എൻ.കെ ലോറൻസ്, ടിറ്റോ തരകൻ, കെ. രാജഗോപാൽ വിജയം ശങ്കരനാരായണൻ, രാമകൃഷ്ണൻ പുളിഞ്ചേരി, ആന്റോ നീലങ്കാവിൽ, സുരേഷ്‌കുമാർ അമ്പാടി, സുകുമാരൻ കണ്ണത്ത്, രാധാകൃഷ്ണൻ മനയത്ത്, പ്രകാശൻ ചേരിയിൽ, മായാദേവി ചീരക്കുഴി, ഹിമ അനിൽ, സുരഭി പ്രേകുമാർ, മഞ്ജു രവീന്ദ്രൻ, സിഗി ടിറ്റോ, സുജാത രാജേഷ്, പ്രസീത സജി, റീജിയ വിൻസെന്റ്, ജീജ പ്രകാശൻ, അനീഷ രഘു തുടങ്ങിയവർ സംസാരിച്ചു.

ആഘോഷ കമ്മിറ്റി ഭാരവാഹികളായി  ചെയർമാൻ ശശി വാറണാട്ട്, വൈസ് പ്രസിഡന്റ്മാരായി പി. മുരളീധരകൈമൾ, സുബിത സുധീർ, ജനറൽ കൺവീനർ  രവികുമാർ കാഞ്ഞുള്ളി, ജോയിന്റ് കൺവീനർമാരായി വിനോദ് കുമാർ അകമ്പടി , സിന്ധു ബാബു, ഖജാൻജി ജി ഷോ എസ് പുത്തൂർ, കോഡിനേറ്റർ പി.ഐ ലാസർ എന്നിവരെയും തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments