ഗുരുവായൂർ: തിരുവെങ്കിടം പാനയോഗം 25 -ാം വാർഷികത്തിന്റെ ഭാഗമായുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്കാരത്തിനായി വാദ്യ പ്രതിഭ കല്ലൂർ രാമൻകുട്ടിമാരാർ, ചങ്കത്ത് ബാലൻ നായർ സ്മാര പുരസ്കാരത്തിന് അഷ്ടപദികലാകാരനായ ഗുരുവായൂർ ജ്യോതിദാസ്, എടവന മുരളീധരൻ സ്മാരക പുരസ്കാരത്തിന് കേരള കലാമണ്ഡലം മുഖ്യസാരഥി കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കല്ലൂർ ശങ്കരൻ സ്മാരക പുരസ്കാരത്തിന് വാദ്യ വിദ്വാൻ പെങ്ങാമുക്ക് രഘു, അകമ്പടി രാധാകൃഷ്ണൻ നായർ സ്മാരക പുരസ്കാര ത്തിന് മദ്ധള കലാകാരൻ എം.കെ നാരായണൻ എന്നിവർ അർഹരായി. ആഗസ്റ്റ് ഒമ്പതിന് രാവിലെ 9 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കുന്ന ഗോപി വെളിച്ചപ്പാട് അനുസ്മരണ വാർഷിക പുരസ്കാര വിതരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. 25 -]o വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ 25 പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ ശശിവാറണാട്ട്, ബാലൻ വാറണാട്ട്, ഉണ്ണികൃഷ്ണൻ എടവന, ഗുരുവായൂർ ജയപ്രകാശ്, ദേവീദാസ് എടവന, ഷണ്മുഖൻ തെച്ചിയിൽ, രാജു കോക്കൂർ, മുരളി അകമ്പടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

