ചാവക്കാട്: ലോകജനസംഖ്യാ ദിനത്തിൻ്റെ ഭാഗമായി തിരുവത്ര പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെൻസസ് ബോധവത്കരണവും ചോദ്യാവലി വിതരണവും നടത്തി. സ്കൂൾ പരിസരത്തുള്ള വീടുകളിൽ സെൻസസ് ഉദ്യോഗസ്ഥർ കണക്കടുപ്പിന് വരുന്ന മാതൃകയിൽ വിദ്യാർഥികൾ സെൻസസ് നടത്തി. യഥാർത്ഥ ഉദ്യോഗസ്ഥർ വരുമ്പോൾ നൽകാനുള്ള ഉത്തരങ്ങൾക്കവശ്യമായ ചോദ്യാവലി നൽകുകയും ചെയ്തു. എന്യൂമനേറ്റർമാരായ എം.കെ സലീം, സി.ജെ ജിൻസി, പി.എം മുബീന,
ക്ലബ്ബ് അംഗങ്ങളായ റ്റി.എൻ നവീദ്, ഖദീജ, എ.എസ് മുഹമ്മദ് ഷെഹ്സാൻ, ബാസിത്ത്, വി.ഡി നിതീഷ്, ആർ.ടി മുഹമ്മദ് ഷയാൻ, ഫൈഹ, അൽഹന, സനഫാത്തിമ, ബാസിത്ത് തുടങ്ങിയവർ പങ്കെടുത്തു.

