വടക്കേക്കാട് : രണ്ടു മാസം മുമ്പ് ജോലി തേടി യു.എ.ഇയിൽ എത്തിയ വടക്കേക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മണികണ്ഠേശ്വരം കിഴക്ക് തറയിൽ വീട്ടിൽ ശരീഫിൻ്റെ മകൻ ഫഹീം (20) ആണ് അജ്മാനിലെ താമസ സ്ഥലത്ത് മരിച്ചത്. മൃതദേഹംഅജ്മാനിലെ ശൈഖ് ഖലിഫ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: മിന്നത്ത്. സഹോദരി: ഫംന.

