ചാവക്കാട്: മണത്തല ഗവ. ഹൈസ്കൂൾ 1985-86 എസ്.എസ്.എൽ.സി ബാച്ചിൻ്റെ നേതൃത്വത്തിൽ ‘ഒരുവട്ടം കൂടി’ എന്ന പേരിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. സ്നേഹസംഗമം ഭവാനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ നാസർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ കെ.സി ശിവദാസൻ മുഖ്യാതിഥിയായി. ഷറഫു, രജനി, ഹസീന, നദീറ എന്നിവർ നേതൃത്വം നൽകി.

