Monday, July 13, 2026

സഫ്ദർ ഹാഷ്മിയുടെ നാമധേയത്തിൽ യൂത്ത് സെന്ററും ലൈബ്രറിയും പ്രവർത്തനം തുടങ്ങി

ചാവക്കാട് : മണത്തലയിൽ സഫ്ദർ ഹാഷ്മിയുടെ നാമധേയത്തിലുള്ള യൂത്ത് സെന്ററിന്റെയും ലൈബ്രറിയുടെയും പ്രവർത്തനം ആരംഭിച്ചു. മുൻ എംഎൽഎ കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഇല്യാസ് അധ്യക്ഷത വഹിച്ചു. വായനശാലയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ആദ്യ മെമ്പർഷിപ്പ് ഫ്ലവേഴ്സ് ചാനൽ  കോമഡി ഉത്സവം ഫെയിമും മീഡിയ സിറ്റി ലഹരിക്കെതിരെ നടത്തിയ വിമുക്തി എന്ന ഷോർട് ഫിലിമിൽ 2024 ലെ ബെസ്റ്റ് ആക്ടർ ജേതാവും   സ്റ്റേറ്റ് ലെവൽ ഓട്ടൻ തുള്ളൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്ത ശ്രീലക്ഷ്മി ഏറ്റുവാങ്ങി. ചാവക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സതീരത്നം ടീച്ചർ , ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, എ.എ മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി ഹസ്സൻ മുബാറക് സ്വാഗതവും  അമീറ സജീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments