Tuesday, July 7, 2026

കുന്നംകുളം പോലീസിൻ്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

കുന്നംകുളം: സ്വന്തം മക്കൾക്ക് വിഷം നൽകിയശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ കുന്നംകുളം പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയും നിലവിൽ പെരുമ്പിലാവ് ആനക്കല്ലിൽ താമസക്കാരനുമായ 29 വയസ്സുള്ള മുത്തുവാണ് പിടിയിലായത്. സ്വന്തം മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയും, തുടർന്ന് സ്വയം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്‌ത കേസിലെ പ്രതിയാണ് ഇയാൾ. തിങ്കളാഴ്‌ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പോലീസിന്റെ കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ പെരുമ്പിലാവിലെ വീടിന് സമീപത്ത് വെച്ചാണ് കുന്നംകുളം പോലീസ് ഇയാളെ വീണ്ടും പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments