ചാവക്കാട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ചാവക്കാട് നഗരസഭ 19-ാം വാർഡ് ജന സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ തൂഫാൻ കിക്ക് പരിപാടി സംഘടിപ്പിച്ചു. ലോകകപ്പിന്റെ ആവേശം പകർന്ന്, തങ്ങളുടെ ഇഷ്ട ടീമുകളുടെ ജേഴ്സികൾ അണിഞ്ഞ് നിരവധി യുവാക്കളും കായികപ്രേമികളും പരിപാടിയിൽ പങ്കെടുത്തു. കായികവിനോദത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് അക്ബർ ഉദ്ഘാടനം ചെയ്തു. ഫൈസൽ കാനാംപുള്ളി അധ്യക്ഷത വഹിച്ചു. ഫാസിൽ വലിയകത്ത്, വി. അലി, ഷംസുദ്ധീൻ, റഷീദ്, മുനിയാസ്, മുജീബ് എന്നിവർ സംസാരിച്ചു. “ലഹരിയില്ലാത്ത യുവത്വം-സുരക്ഷിതമായ കുടുംബം- ശക്തമായ സമൂഹം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സമാപിച്ചത്.

