Tuesday, July 7, 2026

ആരോഗ്യപ്രശ്നങ്ങളെ തുടർന്നുള്ള മനോവിഷമം; എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കൂഡ്‌ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്എം മൻസിലിലെ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസാണ് (18) മരിച്ചത്. ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂൺ 25നാണ് ആമിന നുസയെ വിഷം അകത്ത് ചെന്ന് അവശനിലയിൽ ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആമിന നുസ നേരത്തെ ചികിത്സയിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പ്രാഥമിക സൂചന.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES
- Advertisment -

Most Popular

Recent Comments