Sunday, July 5, 2026

ബസിൽ വെച്ച് വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: മധ്യവയസ്ക്കൻ പിടിയിൽ

സ്കൂൾ വിട്ട് സഹപാഠികളോടൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന 15 വയസുള്ള വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം കൊറ്റംകുളങ്ങര സ്വദേശി കുടിലിങ്ങൾ വീട്ടിൽ സുധൻ (65) എന്നയാളാണ് പിടിയിലായത്. മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ സമയം കഴിഞ്ഞ് മറ്റ് പെൺകുട്ടികളോടൊപ്പം ബസിൽ പോവുകയായിരുന്ന അതിജീവിതകൾക്ക് നേരെ പ്രതി അതിക്രമം നടത്തുകയായിരുന്നു. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി  പ്രമോദ്, എസ് എച്ച് ഒ രജീഷ്, എ എസ് ഐ മാരായ പ്രജീഷ്, ഷിജു, വഹാബ്, ജി എസ് സി പി ഒ മാരായ ഗോപകുമാർ, ജമാൽ, സി പി ഒ മാരായ രാഗിൻ, ദിവ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments