Thursday, July 2, 2026

എടക്കഴിയൂരിൽ തെരുവ്‌നായ്ക്കളുടെ വിളയാട്ടം; 17 കോഴികളെ കടിച്ചുകൊന്നു

ചാവക്കാട്: എടക്കഴിയൂർ അതിർത്തിയിൽ കൂട്ടമായെത്തിയ തെരുവ്‌നായ്ക്കൾ  17 കോഴികളെ കടിച്ചുകൊന്നു. എടക്കഴിയൂർ അതിർത്തി പെട്രോൾ പമ്പിന് പടിഞ്ഞാറ്  പുതുവീട്ടിൽ മഠത്തിപറമ്പിൽ ഷംസുദീന്റെ വീട്ടിലെ കോഴികളെയാണ് തെരുവ് നായക്കൾ കടിച്ചു കൊന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷംസുദ്ധീൻ താമസിക്കുന്ന വീടിന് സമീപത്തെ പറമ്പിലായിരുന്നു കോഴിക്കൂട് ഉണ്ടായിരുന്നത്. ഈ കൂട് തകർത്താണ് നായ്ക്കൾ കോഴികളെ വകവരുത്തിയത്. മേഖലയിൽ തെരുവ് നായ ശല്യം വർധിച്ചു വരികയാണെന്ന് നാട്ടുകാർ പറയുന്നു. വഴിയാത്രക്കാർക്കും കുട്ടികൾക്കും ഒരുപോലെ ഭീഷണിയായ തെരുവ് നായ ശല്യത്തിന് എത്രയും വേഗം അധികൃതർ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments