Wednesday, June 24, 2026

ഓപ്പറേഷൻ തൂഫാൻ; അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അകലാട്: എം.ഐ.സി ഇംഗ്ലീഷ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ഓപ്പറേഷൻ തൂഫാൻ” ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം വടക്കേക്കാട് ഐ.എസ്.എച്ച്.ഒ ജസ്റ്റിൻ പി.പി ഉദ്ഘാടനം ചെയ്തു. തുടർന്ന് പോലീസ് ഓഫീസർ ജിതിൻ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ സമൂഹത്തിൽ വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പരിപാടിയിൽ  വർക്കിംഗ് പ്രസിഡന്റ് ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി   സെക്രട്ടറി അബ്ദുല്ല ഹാജി പെരുമ്പടപ്പ്, ജനറൽ സെക്രട്ടറി ഹാഷിം പി.പി, രക്ഷാധികാരി എ പി അബ്ദുല്ലത്തീഫ് ഹാജി, മാനേജർ അഹമ്മദ് കബീർ ഫൈസി, സെൻട്രൽ കമ്മിറ്റി അംഗം മെയ്തു ഹാജി, അക്കാദമിക് ചെയർമാൻ അബ്ദുൽസലാം ബ്ലാങ്ങാട്, മാനേജ്മെന്റ് കമ്മിറ്റി അംഗം ആർ.കെ. കരീം ഹാജി, സ്കൂൾ പ്രിൻസിപ്പൽ ഫിജുല എന്നിവർ സംബന്ധിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണ മത്സരം, “ലഹരിക്കെതിരെ ഷൂട്ടൗട്ട്” എന്നീ വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments