Wednesday, June 24, 2026

പുത്തൻകടപ്പുറം ഗവ. ഫിഷറീസ്  യു.പി സ്ക്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പൂകൃഷി ക്ക് തുടക്കം

ചാവക്കാട്: പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ്  യു.പി സ്ക്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പൂകൃഷിക്ക് തുടക്കമായി.  ചെണ്ടുമല്ലി, വാടാർ മല്ലി, ജമന്തി എന്നിവ ഉൾപ്പെടുന്ന പൂക്കൃഷിയുടെ  ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് സുഹാസ് ഷംസുദ്ദീൻ നിർവ്വഹിച്ചു.
ഓണത്തിന് ആവശ്യമായ പൂക്കൾ സ്വന്തമായി ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സലീം മാസ്റ്റർ സംസാരിച്ചു. വിദ്യാർത്ഥികളായ ടി.എൻ നവീദ്, എ.എസ് മുഹമ്മദ് ഷെഹ്സാൻ, വി.ഡി നിതീഷ്, ആർ.ടി ഷയാൻ, വി.എ ഫാത്തിമ, സനഫാത്തിമ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments